al
വാക്സിൻ നൽകൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായ് എസ്. എൻ പുരം കുടുംബ ആരോഗ്യ കേന്ദ്രത്തിന് ക്ക് മുന്നിൽ കോൺഗ്രസ് പാങ്ങോട് ,പവിത്രേശ്വരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം ഡി.സി.സി.ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്ന്നു

പുത്തൂർ: നെടുവത്തൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ തരൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി നെടുവത്തൂർ പുല്ലാമല കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിൽ നടന്ന നിൽപ്പ് സമരം കെ.പി. സി. സി മെമ്പർ വെളിയം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി ശ്രീകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ യു.ഡി.എഫ് പഞ്ചായത്ത്‌ സമിതി ചെയർമാൻ വി. ഗോപകുമാർ,​ ചാലൂക്കോണം അനിൽ കുമാർ, വല്ലം തുളസി, വല്ലം രാധാകൃഷ്ണൻ, മനോജ്‌ ആനക്കോട്ടൂർ, അജികുമാർ, രാമഭദ്രൻ, അനിൽ കുമാർ അഖിൽ, സുഗതകുമാരി, ഭാവന, രജിത പിണറ്റുംമൂട്. ബിനുകുമാർ അന്നൂർ,​ വെണ്മണ്ണൂർ മാധവൻ പിള്ള,​ ബാബു, വിനോദ് പിള്ള സത്യൻ നെടുവത്തൂർ, ശശി ചാലുക്കോണം എന്നിവർ സംസാരിച്ചു. ആനകോട്ടൂർ വെസ്റ്റ് ബൂത്ത്‌ പ്രസിഡന്റ്‌ രാമ ഭദ്രൻ നന്ദി പറഞ്ഞു.

പവിത്രേശ്വരം - പാങ്ങോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്. എൻ പുരം കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന നിൽപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. രഘുകുന്നുവിള അധ്യക്ഷനായി. സന്തോഷ് പഴവറ, കോശി ഫിലിപ്പ്, സുനിൽ എസ്.എൻ.പുരം, അലക്സ് ഇട്ടി, ചിഞ്ചുനാഥ്, രഘുനാഥൻ, രാജീവൻ, വാസു, വസന്ത വിജയൻ ,ജയൻ എസ്.എൻ പുരം, ദീപു, പ്രസാദ്, സുനിൽ കൈതകോട് എന്നിവർ സംസാരിച്ചു.

പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലാമലകുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ സമരം കെ.പി.സി.സി അംഗം സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജേന്ദ്രൻ നായർ, മണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലിൽ, സൂസമ്മ, ജ്യോതി ,ര മണിവർഗൂസ്, ശിവകുമർ, മോഹൻ ജി നായർ, ബാലാജി, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.