കൊല്ലം: മാതാപിതാക്കളിൽ ഒരാൾ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് ആരോഗ്യപരമായോ സാമ്പത്തികപരമായോ കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്താൽ ഒന്ന് മുതൽ ഡിഗ്രി തലം വരെയുള്ള പഠനത്തിന് സഹായമുറപ്പാക്കുന്ന പദ്ധതിയാണ് 'സ്നേഹപൂർവം'. കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാതലത്തിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയും പദ്ധതിയുടെ കീഴിൽ ധനസഹായത്തിന് പരിഗണിക്കും.
ലക്ഷ്യങ്ങൾ
1. സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കുട്ടികളെ കണ്ടെത്തുക
2. സാമൂഹ്യസുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകത മനസിലാക്കുക
3. സംരക്ഷണവും സ്നേഹവും ലഭിക്കുന്നതിന് സഹായിക്കുക
4. സംരക്ഷിക്കാൻ തയ്യാറാകുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക
5. തുടർവിദ്യാഭ്യാസം, ആരോഗ്യപോഷണം, ദൈനംദിന കാര്യങ്ങൾ എന്നിവ സുഗമമാക്കുക
6. കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരും ഉത്തമ പൗരന്മാരായും വളർത്തുക
നിബന്ധനകൾ
1. കുട്ടികൾ സർക്കാർ സ്‌കൂളിൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസിൽ പഠിക്കുന്നവരായിരിക്കണം
2. കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബി.പി.എൽ വിഭാഗത്തിലായിരിക്കണം
3. പരമാവധി കുടുംബ വാർഷിക വരുമാനം ഗ്രാമങ്ങളിൽ 20,000 രൂപയും നഗരങ്ങളിൽ 23,500 രൂപയും
4. കുട്ടികൾക്ക് സ്കോളർഷിപ്പ്, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിരിക്കരുത്
ധനസഹായം ഇപ്രകാരം
1. അഞ്ച് വയസിൽ താഴെയുള്ളവർക്കും ഒന്ന് മുതൽ അഞ്ച് വരെ ക്ളാസുകളിലുള്ളവർക്കും പ്രതിമാസം 300 രൂപ
2. 6 മുതൽ 10 വരെ ക്ളാസുകളിലുള്ളവർക്ക് പ്രതിമാസം 500 രൂപ
3. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകാർക്ക് പ്രതിമാസം 750 രൂപ
4. പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ ഡിഗ്രി വരെയുള്ളവർക്ക് വിവിധ തരത്തിലുള്ള ധനസഹായം
അപേക്ഷ സമർപ്പിക്കാൻ
1. www.socialsecuritymission.gov.inൽ നിന്ന് അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്യണം
2. പൂരിപ്പിച്ച അപേക്ഷകൾ മറ്റ് രേഖകൾ സഹിതം നേരിട്ട് അയയ്ക്കുക
3. അയയ്ക്കേണ്ട വിലാസം: എക്സിക്യൂട്ടിവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാമിഷൻ, പൂജപ്പുര, തിരുവനന്തപുരം- 695012
അപേക്ഷയ്‌ക്കൊപ്പം
1. വാർഡ് അംഗം, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസർ എന്നിവരിൽ ഒരാളുടെ ശുപാർശ
2. കുടുംബവരുമാനം തെളിയിക്കുന്ന ബി.പി.എൽ സർട്ടിഫിക്കറ്റ്
3. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന രേഖ
4. മാതാവ് അല്ലെങ്കിൽ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്
5. നിർദ്ദിഷ്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ജനപ്രതിനിധികളുടെ സാക്ഷ്യപത്രം
6. കോർ ബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ (രക്ഷിതാവും കുട്ടിയും) ഒന്നാം പേജിന്റെ പകർപ്പ്