ഓച്ചിറ : ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽരഹിതവേതനം ലഭിക്കുന്ന ഗുണഭോക്താക്കളുടെ സർട്ടിഫിക്കേറ്റ് പരിശോധന 29, 30 തീയതികളിൽ ലഭിക്കും. അർഹരായവർ റേഷൻകാർഡ് പകർപ്പ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർകാർഡ് പകർപ്പ് സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.