a
ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷൻ്റെ ആംബുലൻസ് സർവ്വീസ് മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

എഴുകോൺ : ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷന്റെ ജീവകാരുണ്യ പദ്ധതിയായ കാരുണ്യാമൃതത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ആംബുലൻസ് സർവീസ് മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ലാഗ് ഒഫ് ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുമലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.തങ്കപ്പൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ, പഞ്ചായത്തംഗങ്ങളായ എസ്.ഉദയകുമാർ, എസ്.എസ്.സുവിധ, ഷീബാ സജി, ഫൗണ്ടേഷൻ ഭാരവാഹികളായ എഴുകോൺ സന്തോഷ്, സി.ബാബുരാജൻ പിള്ള, ഷാജി, പി.വി.സുദർശനൻ, എം.പി.മനേക്ഷ, എം.പി.മഞ്ചുലാൽ, ഷൈൻ.പി.തമൻ, എ.സുബകുമാർ, പി.എസ്.സുന്ദരേശൻ, എ.അജയഘോഷ്, എൻ.എസ്.സജീവ്, എസ്.സജീവ്, കെ.എസ്.ടി.എ സബ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്.ശൈലേന്ദ്രൻ സ്വാഗതം പറഞ്ഞു. ആംബുലൻസ് ഫോൺ: 9496475554