പുനലൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ 22-ാമത് കാർഗിൽ ദിനാചരണം വിവിധ ചടങ്ങുകളോടെ നടന്നു. ടി.ബി ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ധീര യോദ്ധാക്കളെ അനുസ്മരിച്ച് സംഘടനാ നേതാക്കൾ സ്മൃതി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിച്ചു. തുടർന്ന് അനുസ്മരണ യോഗവും നടന്നു. എക്സ് സർവീസ് ലീഗ് പുനലൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ശ്രീധരൻ, സെക്രട്ടറി എസ്.സദൻ, പുനലൂർ ടൗൺ യൂണിറ്റ് പ്രസിഡന്റ് ക്യാപ്ടൻ മധുസൂദനൻ, സെക്രട്ടറി കുര്യൻ മാത്യൂ, ട്രഷറർ രവീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. മഹിളാവിംഗ് ഭാരവാഹികളായ സൂസമ്മ നൈനാൻ, ഗീത ശ്രീനിവാസൻ, സജീന സലാഹുദ്ദീൻ, ഷീല മധുസൂദനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.