photo
ജീഡിയാട്രിക് ക്ലീനിക്കിന്റെ സിൽബർ ജൂബിലി ആഘോഷം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ രോഗികളെ പരിശോധിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : റോട്ടറി ക്ലബിന്റെ കണ്ടിന്യൂയിംഗ് പ്രൊജക്ടായ ജീഡിയാട്രിക് ക്ലിനിക്കിന്റെ സിൽവർ ജൂബിലി ആഘോഷം ഡോ .സുജിത്ത് വിജയൻപിള്ള എം .എൽ. എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 കൊല്ലമായി പദ്ധതിക്ക് നേതൃത്വം നൽകിയ ഡോ. പരമേശ്വരൻ പിള്ളയെ എം.എൽ.എ ചടങ്ങിൽ അനുമോദിച്ചു.റോട്ടറി ഡിസ്ട്രിക് ഗവർണർ ശ്രീനിവാസൻ മുഖ്യാതിഥിയായി. പ്രസിഡന്റ് അലക്സ് കോശി അദ്ധ്യക്ഷനായി. ചടങ്ങിൽ ഡോ.ജി .സുമിത്രൻ , അസിസ്റ്റന്റ് ഗവർണർ അനിയൻ , സുരേഷ് പാലക്കാട്ട് , കൗൺസിലർ റെജി ഫോട്ടോപാർക്ക് , ക്ലബ് സെക്രട്ടറി ഡോ.ഗോകുൽ എന്നിവർ സംസാരിച്ചു. ക്ലിനിക്കിൽ പങ്കെടുത്തവർക്കെല്ലാം മെഡിക്കൽ പരിശോധനയും ഒരു മാസത്തേക്കുള്ള മരുന്നും സൗജന്യമായി നൽകി.