photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വാക്‌സിൻ തരൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രവർത്തകർ നിൽപ്പ് സമരം സംഘടിപ്പിച്ചു. കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാർ അദ്ധ്യക്ഷനായി. മണ്ണേൽ നജീം, പി.രാജു, മാരിയത്ത് , സന്തോഷ്ബാബു, എം.എസ്.സത്താർ, ആർ.ദേവരാജൻ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

കരുനാഗപ്പള്ളി സൗത്ത്

കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പി.എച്ച്.സബ് സെന്ററിന്റെ മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷനായി. തയ്യിൽ തുളസി സ്വാഗതം പറഞ്ഞു.

കുലശേഖരപുരം

മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച സമരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആദിനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം.നൗഷാദ് അദ്ധ്യക്ഷനായി.

കല്ലേലിഭാഗം

കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി പബ്ളിക്ക് ഹെൽത്ത് സെന്ററിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു.