ചവറ : ആർ.വൈ.എഫ് ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അപ്പൂസ് പുത്തൻകാവ് അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കെ.പി.ശങ്കരപിള്ള, ആർ.വൈ.എഫ്.ജില്ലാ പ്രസിഡന്റ് എസ്.ലാലു , സോഫിയ സലാം, വിജയകുമാർ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.