കരുനാഗപ്പള്ളി: റേഷൻ വ്യാപാരികൾ റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ അതിജീവന കിറ്റിന്റെ കമ്മീഷൻ നൽകണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കെ.എസ്.ആർ. ആർ.ഡി.എ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കളരിയ്ക്കൽ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തേവറ നൗഷാദ് അദ്ധ്യക്ഷനായി. താലൂക്ക് ജനറലൽ സെക്രട്ടറി ബിജു.എസ്.പിള്ള, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, കെ.ജി.മണിക്കുട്ടൻ, നദീർ അഹമ്മദ്, എം.വേണുഗോപാൽ , ആർ.സുകുമാരൻനായർ, സജിത, വി.ശശിധരൻ, ജമാൽ, എ.കെ.ആനന്ദകുമാർ എന്നി പ്രസംഗിച്ചു.