എഴുകോൺ: കേരളത്തിലെ കൊവിഡ് വാക്സിൻ ദൗർലഭ്യതയ്ക്കെതിരെ കരീപ്ര, നെടുമൺകാവ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നെടുമൺകാവ് സി. എച്ച്. സിയുടെ മുന്നിൽ നിൽപ്പ് സമരം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിനു ചൊവ്വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടയ്ക്കോട് ബിനു അദ്ധ്യക്ഷനായി. ബി. രാജൻ പിള്ള, ഗ്രാമപഞ്ചായത്തംഗം സി.ജി തിലകൻ, റഫീക്ക്, നന്ദകുമാർ സുകുമാരൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.