പുനലൂർ: പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കാൺട്രോൾ ബോർഡ് അംവുമായ ഡോ.പുനലൂർ സോമരാജന്റെ മാതാ -പിതാക്കളുടെ സ്മരണാർത്ഥം പുനലൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ചെല്ലപ്പൻ ആൻഡ് ശാരദ ഫൗണ്ടേഷൻ (സി ആൻഡ് എസ് ഫൗണ്ടേഷൻ)ഏർപ്പെടുത്തിയ അവാർഡിന് സംവിധായകൻ ശാന്തിവിള ദിനേശ് അർഹനായി. 11,111രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാകാരം 31ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ രക്ഷാധികാരി കെ.ധർമ്മരാജൻ , ഫൗണ്ടേഷൻ പ്രസിഡന്റ് വി.സി.സുരേഷ്, സെക്രട്ടറി വി.എസ്.സതീഷ് ചന്ദ്രൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.