ചാത്തന്നൂർ : കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ പുനരുദ്ധരിക്കുന്നതിനും ഇവിടെ ഹയർസെക്കൻഡറി കോഴ്സുകൾ ആരംഭിക്കുന്നതിനുമായി സംയുക്ത കർമ്മസമിയുണ്ടാക്കുമെന്ന് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൂർവ വിദ്യാർത്ഥികൾ, മുൻ അദ്ധ്യാപകർ, സന്നദ്ധപ്രവർത്തകർ, സന്നദ്ധസംഘടനകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ഓരോരുത്തരുടെയും സാദ്ധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ പറഞ്ഞു.