aksca-
ഓൾകേരളാ ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പുനലൂർ താലൂക്ക് പ്രതിനിധി സമ്മേളനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങളിലെ 2016ലെ എസ്റ്റിമേറ്റ് നിരക്ക് പുതുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരളാ ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും യോഗം അറിയിച്ചു.

പി.എസ്. സുപാൽ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരാറുകാർ നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. അസോ. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. സോദരൻ അദ്ധ്യക്ഷത വഹിച്ചു.. കരാർ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കിയ കോൺട്രാക്ടർ കെ. സോദരനെ യോഗത്തിൽ ആദരിച്ചു.

സംസ്ഥാന ട്രഷറർ ത്രിദീപ് മുഖ്യപ്രഭാഷണം നടത്തി. വിശ്വസേനൻ, ഏരൂർ സുഭാഷ്, ഉമേഷ് ബാബു, അസോ. ജില്ലാ പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി ദിലീപ്കുമാർ, ഹരി, സുനിൽദത്ത് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായ കെ. സോദരൻ, സുരേന്ദ്രൻപിള്ള (രക്ഷാധികാരികൾ), വി.എൻ. അനിൽകുമാർ പ്രസിഡന്റ്, എം.സി. റഹിം, ബേബി വർഗീസ് (വൈസ് പ്രസിഡന്റ്), എസ്. അനീഷ് കുമാർ (സെക്രട്ടറി), സുദിനൻപിള്ള, ബദറുദ്ദീൻ (ജോയിന്റ് സെക്രട്ടറി), രാഹുലേയൻപിള്ള (ഓർഗനൈസിംഗ് സെക്രട്ടറി), അരുൺ സഹദേവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.