കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം റോയൽ സിറ്റിയുടെ 2021 - 22 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് ട്രെയിനർ പി.ഡി.ജി കെ.എസ്. ശശികുമാർ നിർവഹിച്ചു. പുതിയ പ്രസിഡന്റായി റോട്ടേറിയൻ ഷാനവാസും മറ്റ് ഭാരവാഹികളും ചുമതലയേറ്റു. അസി. ഗവർണർ ആദിക്കാട് മധു പത്തോളം വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കൂടാതെ ഒരു കൊല്ലം നീണ്ടുനിൽക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റോട്ടേറിയന്മാരായ സന്തോഷ് കുമാർ, സെബാസ്റ്റ്യൻ, പ്രഭാകരൻ നായർ, ജയചന്ദ്രദാസ്, ഷൈജു എന്നിവർ സംസാരിച്ചു.