kmml-
കെ .എം .എം .എൽ ജനറൽ വർക്കേഴ്സ് യൂണിയൻ സി .ഐ .ടി. യുവിന്റെ ആഭിമുഖ്യത്തിൽ നടന്ന ആദരവ് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചവറ: എസ് .എസ്. എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ .എം .എം. എൽ ജനറൽ വർക്കേഴ്സ് യൂണിയൻ സി .ഐ .ടി.യുവിന്റെ ആഭിമുഖ്യത്തിലാണ് ആദരവ് നൽകിയത്. കമ്പനിയിലെ കാന്റീൻ ഡി.സി .ഡബ്ല്യു ജീവനക്കാരായ യൂണിയൻ അംഗങ്ങളുടെ മക്കൾക്കാണ് അനുമോദനം നൽകിയത്. പരിപാടി സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ആർ .രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ .വി. ദിലീപ് കുമാർ,അനൂപ് ഷാഹുൽ,
രതീഷ് ചന്ദ്രൻ, ജമീസ്, യേശുദാസ്, രഞ്ചു എന്നിവർ പങ്കെടുത്തു.