cr-
കല്ലേലിഭാഗം മുഴങ്ങോടി 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മൊബെൽ ഫോൺ വിതരണം സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കല്ലേലിഭാഗം മുഴങ്ങോടി 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൊബൈൽ ഫോൺ വിതരണവും എസ്. എസ്. എൽ .സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.രമണൻ അദ്ധ്യക്ഷനായി. വിനോദ് പിച്ചിനാട്, പി.സോമൻപിള്ള, രവീന്ദ്രനാഥ് , എസ്.കെ.ശ്രീരംഗൻ, മജീദ്, ഗിരീഷ് കുമാർ, അബ്ദുൽസലാം, സോമൻ, നിസാർ, കൈതപ്പുഴ രാമചന്ദ്രൻ പിള്ള,വിളയിൽ അഷറഫ് എന്നിവർ സംസാരിച്ചു.സി.ആർ.മഹേഷ് എം.എൽ.എയുടെ നിർദ്ദേശാനുസരണം ചടങ്ങിൽ വച്ച് വീട്ടമ്മയ്ക്ക് വീൽചെയർ സമ്മാനിച്ചു.