pacharaka-
വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നടപ്പാക്കുന്ന 'എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക' എന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ പച്ചക്കറി തൈകൾ നൽകി നിർവഹിക്കുന്നു.

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നടപ്പാക്കുന്ന 'എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക' എന്ന സന്ദേശവുമായി വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി തൈകളും വിത്തുകളും എത്തിച്ച് നടത്തുന്ന ജനകീയ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. വാർഡിലെ മുഴുവൻ വീടുകളിലുമായി 50000 പച്ചക്കറി തൈകളും വിത്തുകളും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എത്തിച്ച് നൽകി. ചടങ്ങിൽ വാർഡംഗം ബി.ഷംനാദ് അദ്ധ്യക്ഷനായി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മുഹമ്മദ് അസ്ലം മുഖ്യാതിഥിയായി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ സിൻഡിക്കേറ്റംഗം ബിജു കെ. മാത്യു, ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, ഗ്രാമപഞ്ചായത്തംഗം എം. റഹിംകുട്ടി, ഫാർമസി കൗൺസിലംഗം വി.ജെ.റിയാസ്, എ.വഹാബ്, ബി.ഷഫീഖ് എന്നിവർ സംസാരിച്ചു.