photo
കൊട്ടാരക്കര പെരുംകുളം ഗവ.പി.വി.ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ ബി.ജെ.പി നടത്തിയ നില്പ് സമരം

കൊട്ടാരക്കര : പെരുംകുളം ഗവ.പി.വി.ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി സമര പരിപാടികൾക്ക് തുടക്കമായി. ഇന്നലെ ബി.ജെ.പി നിൽപ്പ് സമരം നടത്തി.ബി.ജെ.പി കോട്ടാത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കോട്ടാത്തല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി സെക്രട്ടറി സജി പള്ളിയ്ക്കൽ, ഇഞ്ചക്കാട് അജയൻ, അന്തമൺ രാജേഷ്, താമരക്കുടി ദീപ, കൈപ്പള്ളി അനിൽ, അംബിക, സന്തോഷ്, താമരക്കുടി രാജേഷ് എന്നിവർ സംസാരിച്ചു. പതിനഞ്ച് ദിവസത്തിനുള്ളിൽ അദ്ധ്യാപക നിയമനം നടത്തിയില്ലെങ്കിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വസതിയിലേക്കുൾപ്പടെ ബി.ജെ.പി സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

മറ്റ് പ്രതിപക്ഷ സംഘടനകളും നാട്ടുകാരും സമരപരിപാടികളുമായി രംഗത്തിറങ്ങാൻ ആലോചനകൾ തുടങ്ങി.