kananman-
കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തൃക്കോവിൽവട്ടം പൊതുജനാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. നാസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്തപ്പോൾ

കൊട്ടിയം: വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വാക്സിൻ തരൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തൃക്കോവിൽവട്ടം പൊതുജനാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. നാസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷനായി. യു.ഡി.ഫ് ചെയർമാൻ കുരീപ്പള്ളി സലിം, ജ്യോതിഷ്, പി. ശുചീന്ദ്രൻ, ഷാജഹാൻ, ജിൻസി ഇബ്രാഹിം കുട്ടി, കൊട്ടിയം സലാം, എച്ച്.എം. ഷെരീഫ്, വിജയൻ, ഷെമീർ, ഷംസുദീൻ, കബീർ, പേരയം വിനോദ്, മുനീർ, ഷാനവാസ്‌, കബീർ, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കുണ്ടറ

കുണ്ടറ: കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിരകോട് താലൂക്ക് ആശുപത്രിക്കുമുന്നിൽ നടന്ന നിൽപ്പ് സമരം കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ കുണ്ടറ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.

കേരളപുരം
കേരളപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപുരം ആരോഗ്യ ഉപകേന്ദ്രത്തിന് മുന്നിൽ നടന്ന സമരം രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് ജില്ലാ ചെയർമാൻ ബി. ജ്യോതിർനിവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

ഇളമ്പള്ളൂർ വെസ്റ്റ്

ഇളമ്പള്ളൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരം ഡി.സി.സി സെക്രട്ടറി ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു.

കിളികൊല്ലൂർ

അയത്തിൽ: കിളികൊല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അയത്തിൽ നിസാം, ഷഹാൽ കിഴക്കേടം, സുബയിർ തുണ്ടു വിള, ഷാജി പറങ്കിമാംവിള എന്നിവർ സംസാരിച്ചു.

പാരിപ്പള്ളി

പാരിപ്പള്ളി: പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.എസ്. സിമ്മിലാൽ അദ്ധ്യക്ഷത വഹിച്ചു. എം.എ. സത്താർ, അനിൽ മണലുവിള, പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, റീന മംഗലത്ത്, സന്തോഷ് കുമാർ, ബിനു വിജയൻ, ടി.കെ. ശശാങ്കൻ, കുളമട മനോജ്, രാജേന്ദ്രൻ പിള്ള, വിനോദ് വിജയൻ, പത്മനാഭൻ, രാധാകൃഷ്ണൻ പിള്ള എന്നിവർ പ്രസംഗിച്ചു.