ചവറ: ജനങ്ങൾക്ക് എത്രയും വേഗം വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് തേവലക്കര കോൺഗ്രസ് നോർത്തും സൗത്തും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര ഗവ.ആശുപത്രിക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റുമാരായ മോഹൻ കോയിപ്പുറം ,പി. ഫിലിപ്പ് പടിഞ്ഞാറക്കര , രാജേഷ് കോണിൽ, രാജേഷ് പാലയ്ക്കൽ ഗോപൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി , ശിവപ്രസാദ്, കോയിവിള സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.