കൊട്ടാരക്കര: റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ളൈ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പത്തുമാസമായി വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിന്റെ കമ്മീഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, റേഷൻ വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ട്രഷറർ കെ.ബി.ബിജു ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടി അദ്ധ്യക്ഷനായി. കെ.ആർ.ഇ.യു ജില്ലാ സെക്രട്ടറി ലാലു കെ. ഉമ്മൻ , ജി.കൃഷ്ണൻകുട്ടി നായർ, ടി.ശശിധരൻ, എ.എസ്. ചന്ദ്രശേഖരൻപിള്ള, ഹരികുമാർ, ഒ.എ.സലാം, ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ. മോളി വർഗീസ്, രഞ്ജിത് , സലിം തുടങ്ങിയവർ സംസാരിച്ചു.