കരുനാഗപ്പള്ളി: ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത ധന്യാദാസിന്റെ കുണ്ടറ പേരയത്തെ വീട്ടിലും ഭർത്താവ് രാജേഷിന്റെ ശാസ്താംകോട്ട നെടിയവിളയിലെ വീട്ടിലും വനിതാ കമ്മിഷൻ അംഗം എം.എസ്.താര സന്ദർശിച്ചു. കഴിഞ്ഞയാഴ്ച്ച കരുനാഗപ്പള്ളി വെള്ളനാത്തുരുത്ത് തെക്കേ തുപ്പാശ്ശേരിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച ബിൻസിയുടെ വീടും കമ്മിഷൻ അംഗം സന്ദർശിച്ചു.