ചിരട്ടക്കോണം: വെട്ടിക്കവല ചിരട്ടക്കോണം സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തിന്റെ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ നിർവഹിച്ചു. ബോധവത്കരണ ലഘുലേഖ വിതരണത്തിനൊപ്പം അർഹമായ കുടുംബങ്ങൾക്ക് ഹാൻഡ് സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്യുന്ന തുടർ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 100 ലിറ്റർ സാനിറ്റൈസറും 2000 മാസ്കുകളും സമാഹരിച്ചു. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.എസ്.ഷാജി, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം എം.ബാലചന്ദ്രൻ, ചിരട്ടക്കോണം വാർഡ് മെമ്പർ പി.സുരേന്ദ്രൻ, ലൈബ്രറി സെക്രട്ടറി കെ.ചന്ദ്രപ്രകാശ്, പ്രസിഡന്റ് പ്രൊഫ.ഫിലിപ്പ് ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജി.ആർ. വേണു, ജി.വിക്രമൻ പിള്ള, പി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ നിജു സേതുനാഥ് നന്ദി പറഞ്ഞു.