ശാസ്താം കോട്ട : വാക്സിൻ വിതരണത്തിലെ അഴിമതിക്കെതിരെ വാക്സിൻ നൽകൂ, ജീവൻ രക്ഷിക്കൂ എന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.
മൈനാഗപ്പള്ളി പടിഞ്ഞാറ്
മുൻ.ഡി.സി.സി ജനറൽ സെക്രട്ടറി സുധീർ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു കോശിവൈദ്യൻ അദ്ധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, രവിമൈനാഗപ്പള്ളി, തോമസ് വൈദ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. സെയ്ദ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
മൈനാഗപ്പള്ളി കിഴക്ക്
മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി വടക്കൻ മൈനാഗപ്പള്ളി ആരോഗ്യ ഉപകേന്ദ്രത്തിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, കെ.ചന്ദ്രശേഖരൻ പിള്ള, മനാഫ് മൈനാഗപ്പള്ളി, മധുസൂദനൻ പിള്ള, നാദിർഷ കാരൂർക്കടവ്, കൊയ് വേലി മുരളി ,പി.അൻസർ, പി.അബ്ബാസ്, കെ.സോമൻ പിള്ള, സുരീന്ദ്രൻ, ഇടവനശ്ശേരി ബഷീർ, അനി കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
പടിഞ്ഞാറെ കല്ലട
പടിഞ്ഞാറെ കല്ലട എഫ്.എച്ച്.സി യുടെ മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി .പി നൂറുദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാധവൻ പിള്ള ഗിരീഷ് ,നിഥിൻ കല്ലട, സുരേഷ് ചന്ദ്രൻ, ശിവനന്ദൻ, ജോൺ പോൾ സ്റ്റഫ്, കിരൺ, സുബ്രഹ്മണ്യൻ, ഗിരീഷ്, സെബാസ്റ്റ്യൻ, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
ശൂരനാട് വടക്ക്
ശൂരനാട് സി.എച്ച്.സി യ്ക്ക് മുമ്പിൽ സംഘടിപ്പിച്ച നിൽപ്പ് സമരം വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് .അബ്ദുൽ ഖലീൽ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ,ബ്ലോക്ക് സെക്രട്ടറി കെ.പി.റഷീദ്, എം.ലത്തീഫ്, ആർ .നളിനാക്ഷൻ,രാജൻ കണ്ണമം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി,മിനി സുദർശൻ, ദിലീപ്, സുനിതാ ലത്തീഫ് എന്നിവർ സംസാരിച്ചു..
ശൂരനാട് തെക്ക്
കെ.പി.സി.സി നിർവാഹകസമിതി അംഗം. കെ കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പള്ളിൽ സന്തോഷ് അദ്ധ്യക്ഷനായി. കൈതപ്പുഴ ബിജു രാജൻ,എസ്. സുഭാഷ്, എ .മുഹമ്മദ് കുഞ്ഞ്, സരസ്വതിഅമ്മ, ആദിക്കാട്ട് രവീന്ദ്രൻ പിള്ള, എ.വി .ശശിധര കുറുപ്പ്, എം .വിജയരാഘവൻ എന്നിവർ സംസാരിച്ചു.
പോരുവഴി
പോരുവഴിമലനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന നിൽപ്പ് സമരം കെ.പി.സി.സി.എക്‌സി: മെമ്പർ പി.കെ.രവി ഉദ്ഘാടനം ചെയ്തു. ആർ.സദാശിവൻപിള്ള അദ്ധ്യക്ഷനായി.. കിണറു വിള നാസർ ജനപ്രതിനിധികളായ ലതാ രവി, അരുൺ ഉത്തമൻ ,പ്രിയാ സത്യൻ എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട പടിഞ്ഞാറ്
കെ.പി.സി.സി നിർവാഹക സമിതിയംഗം എം.വി .ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.സോമൻ പിള്ള അദ്ധ്യക്ഷനായി. അരവിന്ദാക്ഷ പിള്ള ,സ്റ്റാലിൻ രാജഗിരി,ഓമനക്കുട്ടൻ, ഷാനവാസ്,ഹരി,നിസാർ,ഷാജഹാൻ,ദുലാരി,തെസ്നി, എം.എസ് വിനോദ്,സൈറസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
ശാസ്താംകോട്ട കിഴക്ക്
മുതുപിലാക്കാട് പി.എച്ച്.എസി സെന്ററിന് മുന്നിൽ നിയോജകമണ്ഡലം ചെയർമാൻ ഗോകുലം അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ പനപ്പെട്ടി അദ്ധ്യക്ഷനായി. തോമസ് വാവാവില്ല,ഗോപൻ,ഷീജ ഭാസ്കർ, റോയ്,വിനോദ്,ശശിധരൻ,ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.