മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ശ്രീനാരായണ ലീഗൽ കോളേജ് അസി. പ്രൊഫ. പ്രമീള ക്ലാസ് നയിച്ചു. എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ, വനിതാവേദി കൺവീനർ വി. സിന്ധു, എൽ.ആർ.സി എക്സി. കമ്മിറ്റി അംഗം ദിലീപ് കുമാർ, പി. ശാന്തമ്മ എന്നിവർ സംസാരിച്ചു.