ചാത്തന്നൂർ: ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാനരചയിതാവ് പൂവച്ചൽ ഖാദർ അനുസ്മരണം സംഘടിപ്പിച്ചു. കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. മാമ്പള്ളി ജി.ആർ. രഘുനാഥൻ, അനിൽകുമാർ പവിത്രേശ്വരം, പ്ലാക്കാട് ശ്രീകുമാർ, ജയചന്ദ്രൻ തെറ്റിക്കുഴി എന്നിവർ പ്രസംഗിച്ചു.