നീണ്ടകര : തീരദേശ പൊലീസ് നീണ്ടകര അഴിമുഖത്ത് കണ്ടൽ തൈകൾ നട്ട് ലോക കണ്ടൽ ദിനാചരണം നടത്തി.
ചവറ ബ്ലോക്ക് പഞ്ചായത്തംഗം ജോയി ആന്റണി ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ വിൻസെന്റ് എം.എസ്.ദാസ്, സബ് ഇൻസ്‌പെക്ടർ എം.സി. പ്രശാന്തൻ , സുരേഷ് തമ്പി,കോസ്റ്റൽ സ്റ്റേഷൻ പി.ആർ.ഒ ഡി.. ശ്രീകുമാർ, എ.എസ്.ഐ എസ്. അശോകൻ, സി.പി.ഒ മാരായ സുജിത്ത്,വിപിൻ, റ്റൈറ്റസ് , രഞ്ജിത്ത് , പി. അജയൻ എന്നിവർ നേതൃത്വം നൽകി.