ഏരൂർ: അലയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുകോണിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ചിതറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി.സാബു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്.സുനിൽദത്ത് അദ്ധ്യക്ഷനായി . അനിൽപൊയ്കവിള,രാധാമണി, സജീനാഷിബു, സജി ഇല്ലിയ്ക്കൽ, ചാർലികോലോത്ത്, ബിനൂഷ് മുല്ലപ്പന്തൽ തുടങ്ങിയവർ സംസാരിച്ചു.