van
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ തെന്മല മൂന്ന് കണ്ണറ പാലത്തിന് സമീപം നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ വാൻ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ട് വാൻ മറിഞ്ഞു. ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഇന്നലെ രാവിലെ 6ന് തെന്മല മൂന്ന് കണ്ണറ പാലത്തിന് സമീപത്തെ വളവിലായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. വിരുതനഗറിൽ നിന്ന് കൊല്ലത്തേക്ക് ചരക്കുമായി പോയ വാനാണ് റോഡിലെ വഴുക്കലിനെ തുടർന്ന് നിയന്ത്രണം വിട്ട് പാടെ മറിഞ്ഞത്. പിന്നീട് വാൻ ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.