കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നീണ്ടകര കടൽ തീരത്ത് കണ്ടൽ ചെടികൾ നട്ട് ലോക കണ്ടൽ ദിനാചരണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി ആന്റണി ഉദ്‌ഘാടനം ചെയ്‌തു.
കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ വിൻസെന്റ് എം.എസ്. ദാസ്, സബ് ഇൻസ്‌പെക്ടർ എം.സി. പ്രശാന്തൻ , സുരേഷ് തമ്പി, കോസ്റ്റൽ സ്റ്റേഷൻ പി.ആർ.ഒ ഡി. ശ്രീകുമാർ, എ.എസ്.ഐ എസ്. അശോകൻ, സി.പി.ഒമാരായ സുജിത്ത്, വിപിൻ, റ്റൈറ്റസ്, പി. അജയൻ എന്നിവർ നേതൃത്വം നൽകി. അഞ്ചുവർഷമായി ശുചിത്വതീരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി നിരവധി കണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ചത് സംസ്ഥാനത്തെ വനമിത്ര പുരസ്‌കാരത്തിന് അർഹമാക്കിയിരുന്നു.