കൊല്ലം: ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ടീമിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 11 മുതൽ ആരംഭിക്കും. 11, 13, 15 വയസുകളിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആഗസ്റ്റ് 11 മുതൽ 13 വരെയും 17, 19 വയസുകളിൽ താഴെയുള്ളവർക്കും സീനിയർ വിഭാഗത്തിനുമായി 25 മുതൽ 27 വരെയുമാണ് ട്രയൽസ്.

പങ്കെടുക്കുന്നവർ പേരുവിവരങ്ങൾ kollamdba@gmail.com എന്ന മെയിലിലൂടെയോ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സെക്രട്ടറിക്ക് നേരിട്ടോ ആഗസ്റ്റ് 2ന് മുമ്പ് രജിസ്റ്റർ ചെയ്യണം. 18 വയസിന് താഴെയുള്ളവർ സെലക്ഷൻ ട്രയൽസിന് 48 മണിക്കൂർ മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനാ ഫലവും മറ്റുള്ളവർ വാക്സിനേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫോൺ: 9447103033.