ഏരൂർ: കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതീപുരം പി.എച്ച്.സിയ്ക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ഗോപകുമാർ,പത്തടി സുലൈമാൻ, ശശിധരൻ,അനിക്കുട്ടൻ,മോഹനൻ,റാഫി,അനിൽ,സുബാൻ,അനുരാജ്, ഗോപകുമാർ,സുജ,സത്യശീലപ്പണിയ്ക്കർ തുടങ്ങിയവർ പങ്കെടുത്തു.