തൊടിയൂർ: ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിച്ച് കുടിശിക തീർത്ത് നൽകുക, ക്ഷേമനിധി ബോർഡിന് നൽകുവാനുള്ള 54 കോടി രൂപ ഗ്രാൻഡ് ഉടൻ അനുവദിക്കുക, ക്ഷേമനിധി ആനുകൂല്യം കുടിശിക തീർത്ത് നൽകുന്നതിന് 536 കോടി രൂപ ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കുക തുടങ്ങിയ ആവശ്യങ്ങളൂന്നയിച്ച് ബി. കെ. എം. യു ( ഭാരത് ഖേദ് മസ്ദൂർ യൂണിയൻ) എ. ഐ. ടി. യു .സി നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്തോഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സി പി ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റംഗം കെ.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ടി.മോഹനൻ സ്വാഗതം പറഞ്ഞു. ശ്രീധരൻപിള്ള, ബഷീർകുഞ്ഞ്, രാജേന്ദ്രൻപിള്ള,
പുഷ്പാംഗദൻ, ശിവൻപിള്ള, സുരേന്ദ്രൻ ആചാരി എന്നിവർ പ്രസംഗിച്ചു.