inc
കോൺഗ്രസിൻെറ നേതൃത്വത്തിൽ കരവാളൂർ പി.എച്ച്.സിക്ക് മുന്നിൽ നടന്ന നിൽപ്പു സമരം പുനലൂർ ബ്ലോക്ക് പ്രസിഡൻറ് സി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗവ.ആശുപത്രികൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.

പുനലൂർ താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ സെന്ററിന് മുന്നിൽ സംഘടിപ്പിച്ച സമരം ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജി.ജയപ്രകാശ് അദ്ധ്യക്ഷനായി. ഡി.സി.സി.സെക്രട്ടറി സഞ്ജുബുഖാരി, എ.എ.ബഷീർ, കെ.സുകുമാരൻ,കെ.കനകമ്മ, പൊടിയൻ പിള്ള, സജി ജോർജ്ജ്, ബിപിൻ കുമാർ, ഷെമിഅസീസ്, ഷഫീല ഷാജഹാൻ,സന്ധ്യതുളസി തുടങ്ങിയവർ സംസാരിച്ചു.

കരവാളൂർ പി.എച്ച്.സിയുടെ മുന്നിൽ നടന്ന സമരം കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.അജയകുമാർ അദ്ധ്യക്ഷനായി. കരവാളൂർ പഞ്ചയത്ത് പ്രസിഡന്റ് ജിഷ മുരളി, പഞ്ചായത്തംഗങ്ങളായ ലതിക രാജേന്ദ്രൻ, പ്രകാശ്കുമാർ, യോഹന്നാൻ, ലക്ഷ്മി എന്നിവർക്ക് പുറമെ നേതാക്കളായ വെഞ്ചേമ്പ് സുരേന്ദ്രൻ, സി.കെ.പുഷ്പരാജൻ, ബെഞ്ചമിൻ, രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.