ശാസതാംകോട്ട: കുമ്പളത്ത് ശങ്കു പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ ശിലാസ്ഥാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നിർവഹിച്ചു. കോളേജിലെ കൊമേഴ്സ് പൂർവ വിദ്യാർത്ഥി ഡോ.ബി.എസ് ശ്രീകുമാർ തന്റെ മാതാപിതാക്കളുടെ സ്മാരകമായി നിർമ്മിച്ചു നൽകുന്നതാണ് ഡിജിറ്റൽ ലൈബ്രറി കെട്ടിടം. കോളേജ് പ്രിൻസിപ്പൽ ഡോ.മിനി ചന്ദ്രൻ അദ്ധ്യഷത വഹിച്ചു. ദേവസ്വം ബോർഡംഗം കെ.എസ്.രവി ,കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ, സിൻഡിക്കേറ്റ് അംഗം ആർ.അരുൺകുമാർ, പ്രൊ.കെ.ചന്ദ്രൻ പിള്ള, പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്.നസീർ, ഡോ. വി.ജയശ്രി, ഡോ.ടി. മധു, ഡോ.എസ്.ആർ.അജേഷ് എന്നിവർ പങ്കെടുത്തു.