കൊട്ടാരക്കര: സ്വകാര്യ ലോഡ്ജിൽ വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രി കാന്റീൻ തൊഴിലാളിയായ വയനാട് കരകുന്നേൽ കോശിയുടെ മകൻ ജസ്റ്റിനാണ് (34) മരിച്ചത്. താമസിച്ചിരുന്ന കാന്റീന് സമീപത്തെ ലോഡ്ജിലാണ് ജസ്റ്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ജസ്റ്റിനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതായി ഒപ്പമുള്ള തൊഴിലാളികൾ അറിയിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.