കൊല്ലം: ഐ.ടി ഓഫീസറുടെ സേവന കാലാവധി നീട്ടി കൊടുക്കാൻ കോർപ്പറേഷൻ അധികൃതർ മിനിട്സ് തിരുത്തിയെന്ന് പരാതി. കകഴിഞ്ഞ 12ന് കൂടിയ ധനകാര്യ സ്ഥിരം സമിതി തീരുമാനം തിരുത്തിയെന്നാണ് ആരോപണം. സ്ഥിരം സമിതി അംഗമായ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷിന്റെ വിയോജിപ്പ് മറച്ചുവച്ചന്നാണ് പരാതി. വിഷയത്തിൽ ടി.ജി. ഗിരീഷ് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് പരാതി നൽകി.