ഓയൂർ: എസ്.എൻ.ഡി.പി യോഗം മൈലോട് 597-ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ ചതയദിന പൂജ ഇന്ന് വൈകിട്ട് 5ന് നടക്കും. ഗുരുപൂജ, പ്രത്യേക പൂജ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി കെ. ത്യാഗരാജൻ അറിയിച്ചു.