ഓയൂർ: ഓടനാവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന നിൽപ്പ് സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ഓടനാവട്ടം വിജയപ്രകാശ്, വിനീതവിജയപ്രകാശ്, ഷീബ സന്തോഷ്, കുടവട്ടൂർ രാധാകൃഷ്ണപിള്ള, എം.അച്ചൻകുഞ്ഞ്, ബിജു, രവീന്ദ്രൻ പിള്ള, ഭാസിപിള്ള ,ഷാജിപടിയാരം, ജയൻ പി.പണിക്കർ, സാജൻ പരുത്തിയറ എന്നിവർ പങ്കെടുത്തു.