കൊട്ടാരക്കര : വെള്ളാരംകുന്ന് മണ്ണാറ ഏലായ്ക്ക് സമീപം സൂക്ഷിച്ച 350 ലിറ്റർ കോട പിടിച്ചെടുത്തു. കൊട്ടാരക്കര എക്സൈസ് നടത്തിയ പരിശോധനയിലാണ് കോട പിടിച്ചെടുത്തത്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ശലാഹുദ്ധീൻ, ഷിലു, കൃഷ്ണരാജ്, ഗോപകുമാർ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര താലൂക്ക് പരിധിയിൽ മദ്യം,​ മയക്കുമരുന്ന് ,​ചാരായം ,​നിരോധിത പുകയില ഉത്പ്പന്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ 0474 2452639, 9400069446എന്നീ നമ്പരുകളിൽ അറിയിക്കാം.