ചാത്തന്നൂർ: രണ്ടു കോളനികളിലെ സംഘങ്ങൾ തമ്മിലുളള കുടിപ്പകയെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു. കരിമ്പാലൂർ നഞ്ചംവിള കോളനിക്ക് സമീപം കിളിത്തട്ടിൽ വീട്ടിൽ ശരത്തിനെയാണ് (21) അഞ്ചംഗസംഘം വെട്ടിപ്പരിക്കേല്പിച്ചത്. ഞായറാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സഞ്ചംവിള കോളനി എസ്.എസ് മൻസിലിൽ ഷെഫീക്കിനെ (34) പാരിപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽപ്പെട്ട വിഷ്ണു, അഷ്കർ, ജസിൻ, അജിനാസ് എന്നിവർ ഒളിവിലാണ്.

പ്രദേശത്തെ ഒരു കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ വാങ്ങാനെത്തിയതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ബാക്കിയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ ശരത്തിനെ പാരിപ്പളളി മെഡി. കോളജിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവന്തപുരം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.