thodiyoor-padam-img
ചാമ്പക്കാവ് പാലംപൂർണമായി അടച്ച നിലയിൽ

തൊടിയൂർ: പമന, തൊടിയൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന ചാമ്പക്കടവ് പാലം മൂന്നാം തവണയും സമ്പൂർണമായി അടച്ചു പൂട്ടി. പന്മന പഞ്ചായത്തിൽ ടി.പി .ആർ ഉയർന്നതിനെ തുടർന്നാണ് പാലം അടച്ചു പൂട്ടിയത്.
കാൽനടയാത്രക്കാർക്ക് പോലും പാലത്തിലൂടെ മറുകര എത്താൻ കഴിയില്ല. തൊടിയൂർ പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ കല്ലേലിഭാഗം ഭാഗത്ത് നിന്ന് വിവിധ ജോലികൾക്കായി പന്മന പഞ്ചായത്തിൽ പോകുന്നവരുൾപ്പടെ ഇപ്പോൾ വട്ടം ചുറ്റുകയാണ്. ഇവിടങ്ങളിൽ നിന്ന് കൊല്ലത്തും മറ്റുമുള്ള ആശുപത്രികളിലേയ്ക്ക് രോഗികളെ കൊണ്ടു പോകാനും ബുദ്ധിമുട്ടുണ്ടാകുന്നു. ഏറെ കിലോമീറ്ററുകൾ ചുറ്റി കരുനാഗപ്പള്ളി വഴിയേ കൊല്ലത്തേയ്ക്ക് പോകാൻ പറ്റു.
ഈ സാഹചര്യത്തിൽ കാൽനട യാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും കടന്നു പോകാൻ സൗകര്യം നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.