പോരുവഴി: കെ.എസ് .കെ.ടി.യു, പി.കെ.എസ്, ബി. കെ.എം. യു ശൂരനാട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശൂരനാട് വായനശാല ജംഗ്ഷനിൽ നടന്ന ധർണ സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ ഉദ്ഘാടനം ചെയ്തു. പി.കെ. എസ് ഏരിയാ കമ്മിറ്റിയംഗം രാജു അദ്ധ്യക്ഷനായി. സി.ആർ. അശോകൻ, കെ.രമണൻ ,കെ .ശിവ പ്രസാദ് , ജെ. സരസൻ , പി.ബിന്ദു എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ ജാതി തിരിച്ച് വേതനം നിശ്ചയിക്കുവാനുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം പിൻവലിക്കുക ,ശമ്പള കുടിശിക വിതരണം ചെയ്യുക , വേതനം വർദ്ധിപ്പിച്ചു നൽകുക, വർഷത്തിൽ 200 ദിവസം തൊഴിൽ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ.