പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം പാരിപ്പള്ളി മേഖലയിലെ ശാഖകൾക്ക് 5000 രൂപ വീതം വിതരണം ചെയ്തു. കെ.കെ.വി.എം പാരിപ്പള്ളി ടൗൺ ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.
പി.ആർ. കുട്ടപ്പൻ, അനിൽകുമാർ, പ്രശോഭൻ, ഗോപി, സുഗതൻ, കുട്ടപ്പൻ, സതീശൻ, സദീപ് എന്നിവർ വിവിധ ശാഖകൾക്കുവേണ്ടി ധനസഹായം ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ആർ. ഗാന്ധി, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.