anil-kumar-photo
പ്രതി അ​നിൽ​കു​മാർ

കൊല്ലം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ മദ്ധ്യവയസ്കൻ പിടിയിലായി. പെരുമ്പുഴ ക​ള​യ​ക്കാ​ട്ട്​ വീ​ട്ടിൽ അ​നിൽ​കു​മാ​റാണ് (46) എക്സൈസ് പരിശോധനയിൽ കുടുങ്ങിയത്. പ്രതിയുടെ വീട്ടിൽ നിന്ന് 12 ലിറ്റർ ചാരായവും 75 ലിറ്റർ കോടയും കണ്ടെടുത്തു. കൊ​ല്ലം എ​ക്‌​സൈ​സ്​ റെ​യ്​ഞ്ച്​ ഇൻ​സെ​ക്ടർ എം. കൃ​ഷ്ണകുമാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ റേ​ഞ്ച് അ​സി​സ്റ്റന്റ് എ​ക്‌​സൈ​സ്​ ഇൻ​സ്‌​പെ​ക്ടർ (ഗ്രേ​ഡ്​ ) എൽ. സു​രേ​ഷ്​ ബാ​ബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രി​വന്റീ​വ്​ ഓ​ഫീ​സർ എം. സു​രേ​ഷ്​ കു​മാർ, സി​വിൽ എ​ക്‌​സ്​ ഓ​ഫീ​സർ​മാ​രാ​യ സി. ശ്രീ​കു​മാർ, അ​നൂ​പ്​ എ. ര​വി, ര​ജീ​ഷ്​, ഷി​ബിൻ ലാൽ, വ​നി​താ സി​വിൽ എ​ക്‌​സൈ​സ്​ ഓ​ഫീ​സർ രാ​ജി, ഡ്രൈ​വർ രാ​ജ​ഗോ​പാൽ എ​ന്നി​വർ റെ​യ്​ഡിൽ പ​ങ്കെടുത്തു.