ശാസ്താംകോട്ട: കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പി.എച്ച്.സിയ്ക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. എ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. കുന്നത്തൂർ പ്രസാദ് , കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ, റെജി കുര്യൻ, രാജൻ നാട്ടുശ്ശേരി, വട്ടവിള ജയൻ, തെങ്ങും തുണ്ടിൽ രാധാകൃഷ്ണ പിള്ള, കുന്നത്തൂർ ഗോവിന്ദ പിള്ള, ശ്രീദേവിയമ്മ, ബിജു ലാൽ, ഷൈനി, ചെല്ലപ്പൻ ഇരവി എന്നിവർ പ്രസംഗിച്ചു.