v

കൊല്ലം: വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ വായ്പാ പദ്ധതികൾ നടപ്പാക്കുന്നു. അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് 5 രൂപ തപാൽ സ്​റ്റാമ്പ് ഒട്ടിച്ച് നൽകണം. സ്വന്തം മേൽവിലാസം എഴുതിയ കവറും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. കോർപ്പറേഷന്റെ മേഖലാ, ജില്ലാ ഓഫീസുകളിലും www.kswdc.org എന്ന വെബ്‌സൈ​റ്റിലും അപേക്ഷാഫോം ലഭിക്കും.

ഒ.ബി.സി വിഭാഗം

പരമാവധി വായ്പ : 10 ലക്ഷം രൂപ

ന്യൂനപക്ഷ വിഭാഗം

പരമാവധി വായ്പ :
ക്രെഡിറ്റ് ലൈൻ 1 : 20 ലക്ഷം രൂപ
ക്രെഡിറ്റ് ലൈൻ 2 : 30 ലക്ഷം രൂപ

പട്ടികജാതി വിഭാഗം

പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ

എല്ലാ വായ്പകൾക്കും

പ്രായപരിധി: 18 - 55

പലിശ നിരക്ക്: 6 ശതമാനം
പിഴപ്പലിശ: 6 ശതമാനം
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കൾ
ജാമ്യം : വസ്തു ജാമ്യം/ ആൾ ജാമ്യം

ആവശ്യമായ രേഖകൾ

01. ജാതി, വയസ് തെളിയിക്കുന്ന രേഖകൾ
02. റേഷൻ കാർഡിന്റെ ഒന്നും രണ്ടും പേജുകൾ
03. കുടുംബ വാർഷിക വരുമാന സർട്ടിഫിക്ക​റ്റ്
04. ഇലക്ഷൻ തിരിച്ചറിയൽ കാർഡ്
05. ആധാർ കാർഡ്
06. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്
07. അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്ക​റ്റ്

ഉദ്യോഗസ്ഥ ജാമ്യം

 1 മുതൽ 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10 ശതമാനം ശമ്പളം കൈപ്പ​റ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ
 3 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 12 ശതമാനം വരെ ശമ്പളം കൈപ്പ​റ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ

വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകൾ

അഞ്ചുസെന്ററിൽ കുറയാത്ത വസ്തുവിന്റെ പ്രമാണവും അനുബന്ധ രേഖകളും, മുൻ ആധാരം, കരം തീർത്ത രസീത്, വില നിർണയ സർട്ടിഫിക്ക​റ്റ്, കൈവശാവകാശ സർട്ടിഫിക്ക​റ്റ്, ലൊക്കേഷൻ സർട്ടിഫിക്ക​റ്റ് ആൻഡ് സ്‌കെച്ച്, 15 വർഷത്തിൽ കുറയാത്ത കുടിക്കിട(ബാദ്ധ്യത) സർട്ടിഫിക്ക​റ്റ്