paravur
പരവൂർ മുനിസിപ്പാലിറ്റി പതിന്നാലാം വാർഡിൽ രൂപീകരിച്ച പുതിയിടം ശ്യാം നഗർ റസിഡന്റ്സ് അസോസിയേഷൻ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. അസോ. പ്രസിഡന്റ്‌ കെ. പ്രസന്നകുമാർ, വാർഡ് കൗൺസിലർ ഒ. ഷൈലജ, സി. പ്രസാദ് തുടങ്ങിയവർ സമീപം

പരവൂർ: മുനിസിപ്പാലിറ്റി പതിന്നാലാം വാർഡിൽ രൂപീകരിച്ച പുതിയിടം ശ്യാം നഗർ റസിഡന്റ്സ് അസോസിയേഷന്റെയും ഓഫീസിന്റെയും ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. അസോ. പ്രസിഡന്റ്‌ കെ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ ലോഗോ പ്രകാശനം ചെയ്തു. എസ്.എസ്.എൽ.സി, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികൾക്ക് പരവൂർ സി.ഐ എ. നാസർ മെമന്റോ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ഒ. ഷൈലജ, ബിജു നെട്ടറ തുടങ്ങിയവർ സംസാരിച്ചു. പരവൂർ എസ്.ഐ പി. അനിൽകുമാർ ശ്യാം അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി മുരളീധരൻ സ്വാഗതവും ട്രഷറർ സി. പ്രസാദ് നന്ദിയും പറഞ്ഞു.