paravur
കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം രാമറാവും ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം പരവൂർ എസ്. രമണൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം രാമറാവു ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം പരവൂർ എസ്. രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഉണ്ണിത്താൻ, ബാലാജി, ആന്റണി, അജിത്ത്, നജീബ്, ദീപക്, സജി തട്ടത്തുവിള, ഷനീർ പള്ളിത്തോട്ടം, ആഷിഷ്, അജയ്ൻ,സുലോചന തുടങ്ങിയവർ സംസാരിച്ചു.