paravur
ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ പൂതക്കുളം പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ചാത്തന്നൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി രാജു ഡി. പൂതക്കുളം ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ പൂതക്കുളം പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ചാത്തന്നൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി രാജു ഡി. പൂതക്കുളം ഉദ്ഘാടനം ചെയ്തു. വി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സുനിൽ രാജ്, ബി. മധുസൂദനൻപിള്ള, എം. ശശീധരൻപിള്ള, കൃഷ്ണകുമാർ, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.